അച്ചോ…. ചോദ്യത്തിന് ഉത്തരം കിട്ടി, വര്‍ഷങ്ങള്‍ക്കു ശേഷം
***************************************************************
ഏഴോ എട്ടോ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ദീപിക പത്രത്തില്‍ നിന്നു മെട്രൊ വാര്‍ത്തയുടെ പ്രാരംഭ ജോലികള്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവ് ഓഫിസില്‍ നടക്കുന്ന കാലം. ദീപികയും മെട്രൊ വാര്‍ത്തയും തമ്മിലുള്ള കൈമാറ്റ ഇടപാടുകള്‍ തീരാനുള്ളതിനാല്‍ റോബിനച്ചന് എന്ന ഫാ. റോബിന് വടക്കുംഞ്ചേരി കൃത്യമായ ഇടവേളകളില്‍ ഓഫിസില്‍ എത്തുമായിരുന്നു. ഒരു പള്ളിവികാരി എന്നതുലപരി ചുരുക്കകാലത്തേക്കെങ്കിലും ഒരു പത്രത്തിന്റെ എംഡി എന്ന ബഹുമാനം നല്‍കിയിരുന്ന കാലം. ഒരു ദിവസം 12 മുതല്‍ 16 വയസുവരെയുള്ള പതിനഞ്ചോളം പെണ്‍കുട്ടികളുമായി അച്ചന് എന്നു പറയപ്പെടുന്ന വ്യക്തി ഓഫിസിലെത്തി. ഫാ. റോബിന് ഓഫിസ് ക്യാബിനുള്ളിലേക്ക് പോയപ്പോള്‍ ആ പെണ്‍കുട്ടികളില്‍ ചിലരോട് എന്താണ് എല്ലാവരും കൂടി ഓഫിസില്‍ എന്നു ഞാനുള്‍പ്പെടെ ചിലര്‍ ആരാഞ്ഞു. പത്രത്തിന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്നും പത്രമിറക്കുന്നതും പ്രസിലെ ജോലികളും കാണിക്കാന്‍ അച്ചന് കൊണ്ടുവന്നതാണെന്നു കുട്ടികള്‍ പറഞ്ഞു. അനാഥരും ദരിദ്രകുടുംബത്തില്‍ നിന്നുള്ളവരുമായിരുന്നു കുട്ടികള്‍. അച്ചനാണ് തങ്ങളെ പഠിക്കാനുള്ള സാമ്പത്തിക സഹായം ചെയ്യുന്നതെന്നും നഴ്സിങ്ങിനു പോകാനാണു പ്ലാനെന്നും കുട്ടികളില്‍ ചിലര്‍ പറഞ്ഞു. ക്യാബിനില്‍ നിന്നു അച്ചന് പുറത്തുവരുന്നതു കണ്ടതും കുട്ടികള്‍ ഞങ്ങളുടെ അടുത്തുനിന്നു ഓടിമാറി. അവരുടെ കണ്ണുകളില്‍ ബഹുമാനം ഭയവും എല്ലാമുണ്ടായിരുന്നു.
ഏകദേശം, വൈകിട്ട് ആറു മണി കഴിഞ്ഞിട്ടുണ്ടാകും. ചായയ്ക്കായി പുറത്തിറങ്ങി, ഞാനും സഹപ്രവര്ത്തകന് വിപിന്‍ ആണെന്നാണു ഓര്മ, തിരികെ ഓഫിസിലേക്ക് വരുമ്പോള്‍ പറയപ്പെടുന്ന അച്ചനും പതിനഞ്ചോളം പെണ്‍കുട്ടികളും ഓഫിസിനു തൊട്ടടുത്തുള്ള സിലോര്ഡ് ഹോട്ടലിലേക്ക് കയറിപ്പോകുന്നതു കണ്ടു. അപ്പോള്‍ ഞാന്‍ തമാശയ്ക്കു വിപിനോടു ചോദിച്ചതാണ്. ഈ അച്ചനെന്താ പെണ്‍കുട്ടികളെ മാത്രം സഹായം നല്കി പഠിപ്പിക്കുന്നത്. ഈ ഇടവകയില്‍ പാവപ്പട്ടവരും അനാഥരുമായ ആണ്‍കുട്ടികള്‍ ഇല്ലേ എന്ന്. അച്ചോ.. ഇപ്പോഴാണ് ആ ചോദ്യത്തിന് എനിക്ക് ഉത്തരം കിട്ടിയത്. അന്നു കണ്ട ആ പെണ്കുട്ടികള്ക്കൊന്നും കൊട്ടിയൂരിലെ പതിനാറുകാരിക്കുണ്ടായ അനുഭവം ഉണ്ടായിട്ടില്ല എന്ന പ്രാര്‍ഥന മാത്രം.
മാധ്യമ പ്രവര്‍ത്തകനായ ദിനേഷ് കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്-
[fb_pe url=”https://www.facebook.com/dinesh.krishnan.7965/posts/10154947418660256?pnref=story” bottom=”30″]
Discussion about this post