ന്യൂഡൽഹി:ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദുള്ളാഹിയനും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടെന്ന റിപ്പോർട്ടിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം .പ്രസിഡൻ്റ് റെയ്‌സിയുടെ ഇന്നത്തെ ഹെലികോപ്റ്റർ അപകടത്തെ കുറിച്ചുള്ള റിപ്പോർട്ടുകളിൽ അഗാധമായ ഉത്കണ്ഠയുണ്ട്. ഈ ദുരിതസമയത്ത് ഞങ്ങൾ ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു, പ്രസിഡൻ്റിൻ്റെയും അദ്ദേഹത്തിൻ്റെ അനുയായികളുടെയും ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നു വെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
പ്രസിഡൻ്റ് റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്‌ദല്ലാഹിയാൻ ഉൾപ്പെടെയുള്ള മറ്റ് മുതിർന്ന നേതാക്കളും സഞ്ചരിച്ച ഹെലികോപ്റ്റർ ഇന്നലെയാണ് അപകടത്തിൽ പെട്ടത്. അയൽരാജ്യമായ അസർബൈജാനിൽനിന്നു മടങ്ങവേ അതിർത്തിയോടു ചേർന്നുള്ള ജോൽഫ നഗരത്തിലാണ് അപകടം സംഭവിച്ചത്. മോശം കാലാവസ്ഥയെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിച്ച ഹെലികോപ്റ്റർ ഇതുവരെ കണ്ടെത്തിയിട്ടില്ല. വിദേശ രാജ്യങ്ങളടക്കം തിരച്ചിലിൽ പങ്കാളികളായിട്ടുണ്ട്.
റൈസിയുടെയും ഹുസൈൻ ആമിറിന്റെയും ജീവൻ അപകടത്തിലാണെന്നും അവർക്കായി പ്രാർഥിക്കണമെന്നും ഇറാൻ വാർത്താ ഏജൻസി അഭ്യർത്ഥിച്ചു. ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനൽ പ്രതിദിന പരിപാടികൾ സംപ്രേഷണം ചെയ്യുന്നത് തൽക്കാലികമായി നിർത്തി. നിലവിൽ പ്രസിഡന്റിനായുള്ള പ്രാർഥനയും ദുർഘടമായ കാലാവസ്ഥയിൽ രക്ഷാസേന നടത്തുന്ന തിരച്ചിലിന്റെ ദൃശ്യങ്ങളുമാണ് സംപ്രേഷണം ചെയ്യുന്നത്.
Discussion about this post