ബംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം പ്രസംഗത്തിനെതിരെ കര്‍ണാടക ഭക്ഷ്യ മന്ത്രി യു ടി ഖാദര്‍ . മത സൗഹാര്‍ദ്ദത്തിന്റെ പേരു പറഞ്ഞ് നടത്തിയ റാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ അതിനു വേണ്ടിയായിരുന്നില്ല. പിണറായി വിജയന്‍ നടത്തിയ പ്രസംഗവും മതസൗഹാര്‍ദ്ദം വളര്‍ത്താനുതകുന്നതായിരുന്നില്ലെന്ന് ഖാദര്‍ ചൂണ്ടിക്കാട്ടി.
പിണറായിയുടെ പ്രസംഗത്തെ ശക്തമായി അപലപിക്കുന്നു. പിണറായിയുടെ ചെറിപ്പിന്റെ വാറഴിക്കാന്‍ സംഘപരിവാറിനു യോഗ്യതയില്ലെന്ന് പറഞ്ഞത് തെറ്റായിപ്പോയെന്നും ഖാദര്‍ പറഞ്ഞു. അത് മനപ്പൂര്‍വ്വമായിരുന്നില്ല. ഏതെങ്കിലും ഒരു സംഘടനയെ അധിക്ഷേപിക്കണമെന്നും ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സുഹൃത്തുക്കളും പരാമര്‍ശം ശരിയായില്ലെന്ന് തന്നോട് പറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. ഖാദറിന്റെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരേ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെയാണ് മംഗലാപുരത്ത് പ്രതിഷേധം ഉയര്‍ന്നത്. ഫെബ്രുവരി 25 ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.
സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത സുരക്ഷയിലാണ് പിണറായി വിജയന്റെ പരിപാടി നടന്നത്. തന്റെ സംഘടനയ്ക്ക് മംഗലാപുരത്തെ സംഘപരിവാറിന്റെ ഭീഷണിയെ നേരിടാനുള്ള ശക്തിയില്ലെന്നും അതുകൊണ്ട് തന്നെ ശക്തമായ സുരക്ഷ തന്നതില്‍ നന്ദിയുണ്ടെന്നും പിണറായി കര്‍ണാടക മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞിരുന്നു.
Discussion about this post