കോഴിക്കോട് : ഡോ.തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം എം.ടി മയമായതിനെ കുറിച്ച് എം.ടി വാസുദേവന്‍ നായരുടെ പ്രതികരണം. ബജറ്റ് താന്‍ കണ്ടില്ലെന്ന് എംടി വാസുദേവന്‍ നായര്‍ പറഞ്ഞു. എംടി കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ഉദ്ധരണികളും നിറഞ്ഞ ഇന്നലത്തെ ഐസക്കിന്റെ ബജറ്റ് പ്രസംഗം കണ്ടിരുന്നോ എന്ന ചോദ്യത്തിനാണ് എംടിയുടെ മറുപടി.
താന്‍ ഇതൊന്നും കണ്ടിട്ടില്ല, കേട്ടിട്ടില്ല, ടി.വി വെച്ചിട്ടില്ല, ഇതൊന്നും കാണാറില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രത്തില്‍ വരുമ്പോള്‍ വായിക്കാമെന്നും എംടി വ്യക്തമാക്കി.
എം.ടി വാസുദേവന്‍ നായരുടെ ഉദ്ദരണികള്‍ ഒഴിച്ചാല്‍ ബജറ്റ് യെംടിയാണ് എന്ന പരിഹാസവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു
Discussion about this post