കന്‍സാസ്: അമേരിക്കയില്‍ വെടിയേറ്റുമരിച്ച ഇന്ത്യക്കാരനായ ശ്രീനിവാസ് കുച്ചിബോട്ലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ അമേരിക്കന്‍ യുവാവിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അനുപം റോയ്. തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന ഇയാന്‍ ഗില്ല്യോട്ടിനെയാണ് ഇന്ത്യയിലേക്ക് ക്ഷണിച്ചത്.
ഇയാനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അനുപം റോയാണ് ധീരതയെ അഭിനന്ദിക്കുകയും ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തത്. ക്ഷണം സ്വീകരിച്ചതായും അവശതകള്‍ മാറുമ്പോള്‍ ഇന്ത്യയിലേക്ക് എത്തുമെന്നും ഇയാനും കുടുംബവും അറിയിച്ചിട്ടുണ്ട്.
വംശീയ അധിക്ഷേപം ചൊരിഞ്ഞുകൊണ്ടാണ് ശ്രീനിവാസനെ അമേരിക്കകാരനായ ആദം പ്യുരിന്റോണ്‍ വെടിവെച്ച് കൊന്നത്. ഇയാളെ കീഴ്പ്പെടുത്തുന്നതിനിടെ ഒന്‍പത് വെടിയുണ്ടകളാണ് ഇയാന്‍ ഏറ്റുവാങ്ങിയത്. സംഭവത്തിനിടെ കൂടെയുണ്ടായിരുന്ന അലോക് മദസാനിയെ ഇയാന്റെ ഇടപെടലാണ് രക്ഷപ്പെടുത്തിയത്്.
Discussion about this post