മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ വിവാദ വ്യവസായി വിഎം രാധാകൃഷ്ണന് കീഴടങ്ങി. പാലക്കാട് വിജിലന്‍സ് അന്വേഷണ സംഘത്തിന് മുമ്പാകെയാണ് രാധാകൃഷ്ണനെത്തിയത്. ഉടന്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തും.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് കീഴടങ്ങല്‍. ം ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഫ്ലൈ ആഷ് ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് കീഴടങ്ങല്‍. ഇടപാടില്‍ 52 ലക്ഷം രൂപ മലബാര്‍ സിമന്റ്സിന് നഷ്ടമുണ്ടാക്കിയതായാണ് കേസ്.
Discussion about this post