വിവാഹം കഴിപ്പിച്ചയച്ച മകളെ കാണാൻ ഏഴാംപക്കമെത്തി: സ്നേഹതീര’ത്തിൽ വിരുന്നെത്തിയ മാതാപിതാക്കൾ കണ്ടത് മരണാസന്നയായ മകളെ
കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഏഴാം ദിവസം വേർപിരിഞ്ഞ് നവദമ്പതികൾ. ഭർത്താവിന്റെ ക്രൂരമർദനം കാരണമാണ് നവവധു ഭർതൃഗൃഹം ഉപേക്ഷിച്ചത്. പറവൂർ സ്വദേശിയായ യുവതിയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭർത്തൃവീട്ടിൽ മർദനത്തിനിരയായത്. സംശയത്തിന്റെ പേരിലാണ് മദ്യപിച്ചെത്തി ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചതെന്ന് അതിക്രമത്തിനിരയായ യുവതി പരാതിയിൽ പറയുന്നു. മൊബൈൽ ചാർജറിന്റെ വയർ കഴുത്തിൽ മുറുക്കിയെന്നും ക്രൂരമായി മർദിച്ചെന്നും യുവതി പറയുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതി പറവൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ഈ മാസം 5നാണ് പറവൂർ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തിൽ 29കാരനായ യുവാവും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത്. ജർമനിയിൽ എയറോനോട്ടിക്കൽ എഞ്ചിനീയറാണ് വരൻ. എം ടെക്ക് ബിരുദധാരിയായ യുവതി ടെക്നോപാർക്കിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്
വധുവിന്റെ വീട്ടുകാരടങ്ങുന്ന സംഘം വരന്റെ വീട്ടിൽ വിരുന്നിനെത്തിയപ്പോഴാണ് യുവതിയെ ക്രൂരമായി മർദനമേറ്റ നിലയിൽ കണ്ടത്. ആദ്യം കുളിമുറിയിൽ വീണതാണെന്നാണ് പറഞ്ഞതെങ്കിലും സംശയം തോന്നിയ വീട്ടുകാർ കൂടുതൽ ചോദിച്ചപ്പോഴാണ് പീഡന വിവരം യുവതി വീട്ടുകാരോട് തുറന്നുപറഞ്ഞത്. ഉടൻതന്നെ പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
Discussion about this post