കോഴിക്കോട് : താമരശ്ശേരി ചുരത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയാണ് കാണപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുഷാരഗിരി റോഡിൽ ചിപ്പിലിത്തോടിലാണ് അഴുകിയ നിലയിലുള്ള അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹം ആണെന്നാണ് സൂചന. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post