തിരുവനന്തപുരം : രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് തർക്കത്തിനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്യസഭയിലേക്കുള്ള ഒരു സീറ്റ് സിപിഐക്ക് അവകാശപ്പെട്ടതാണ്. അത് സിപിഐക്ക് തന്നെ ലഭിക്കണം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ബഹളത്തിനോ തർക്കത്തിനോ ഇല്ല. പറയേണ്ട ഇടത്ത് കാര്യങ്ങൾ പറയുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സ്ഥലം എൽഡിഎഫ് യോഗങ്ങളാണ്. അങ്ങനെയാണ് എൽഡിഎഫിന്റെ സംസ്കാരം. അല്ലാതെ സീറ്റുമായി ബന്ധപ്പെട്ട് ബഹളം വയ്ക്കാനും വിവാദങ്ങൾക്കും തങ്ങളില്ല. രാഷ്ട്രീയ സഖ്യമാണ് എൽഡിഎഫ്. എൽഡിഎഫിനകത്ത് ഒരു രീതിയുണ്ട്. പറയേണ്ട സ്ഥലത്ത് പറയേണ്ട കാര്യങ്ങൾ പറയുക തന്നെ ചെയ്യും എന്നും ബിനോയ് വിശ്വം അറിയിച്ചു.
Discussion about this post