തിരുവനന്തപുരം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ തെക്കൻ ജില്ലകളിലേക്ക് മഴ ഒതുങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ തെക്കൻ ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്. മറ്റ് ജില്ലകളിൽ നേരിയ/ മിതമായ മഴയാകും ലഭിച്ചേക്കുക. 9 ജില്ലകളിൽ വിവിധ ദിവസങ്ങളിലായി കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
13-05-2024: തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ അലേർട്ട് ഉണ്ട്.
14-05-2024: പത്തനംതിട്ട
15-05-2024: തിരുവനന്തപുരം, പത്തനംതിട്ട
16-05-2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി
17-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.












