ടിപി സെന്‍കുമാറിനെ പോലിസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രിം കോടതി. തികച്ചും വ്യക്തിപരമായ വിമര്‍ശനത്തിന്റെ പേരിലാണ് നടപടിയെന്ന് സുപ്രിം കോടതി വിലയിരുത്തി. ജിഷ വധക്കേസിന്റെയും പുറ്റിംഗല്‍ വെടിക്കെട്ടപകടത്തിന്റെയും പശ്ചാത്തലത്തില്‍ വ്യക്തിപരമായി എടുത്ത തീരുമാനമാണ് ഇതെന്നും കോടകി പരാമര്‍ശിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എങ്ങനെ തീരുമാനമെടുത്തുവെന്നും കോടതി ചോദിച്ചു.
ഒരു ഉദ്യോഗസ്ഥനെ രണ്ട് വര്‍ഷത്തിനുള്ളില്‍ സ്ഥലംമാറ്റുന്നതിന് പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് സംസ്ഥാനസര്‍ക്കാര്‍ പാലിച്ചില്ല. സര്‍ക്കാര്‍ മാര്‍ച്ച് 27നകം റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു.ഇങ്ങനെ പോയാല്‍ പോലിസ് വകുപ്പില്‍ ആരും കാണില്ല എന്നും കോടതി പരാമര്‍ശിച്ചു.
രാഷ്ട്രീയകാരണങ്ങളാണ് തന്നെ മാറ്റിയതിന് പിന്നിലെന്ന് സെന്‍കുമാര്‍ കോടതിയില്‍ വാദിച്ചു. സിപിഎം പകപോക്കലാണ് നടക്കുന്നതെന്നായിരുന്നു സെന്‍കുമാര്‍ വാദിച്ചത്.ടിപി വധക്കേസ്, ഷൂക്കൂര്വധക്കേസ് എന്നിവയില്‍ സിപിമ്മിനെതിരെ ശക്തമായ നടപടി എടുത്തതിന്റെ പേരിലാണ് പരപോക്കലെന്നും സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.
കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങളുടെ പാശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കുമോ എന്ന ചോദ്യം സെന്‍കുമാറിന്റെ അഭിഭാഷകന് കോടതിയില്‍ ചോദിച്ചു.
Discussion about this post