ഡല്‍ഹി: യുപിയിലെയും ഉത്തരാഖണ്ഡിലെയും ബിജെപിയുടെ വിജയം ഗംഗയുടെ ശുദ്ധീകരണ പദ്ധതിക്ക് പ്രചോദനം പകരും. ഗംഗ ഒഴുകുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ മൂന്നെണ്ണം ബിജെപി ഭരണത്തിന് കീഴിലാണെന്നതും നടന്നു കൊണ്ടിരിക്കുന്ന ശുദ്ധീകരണ പദ്ധതികളെ പ്രോത്സാഹിപ്പിക്കും.
2015 മെയിലാണ് ബിജെപി സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഗംഗാ ശുചീകരണ പദ്ധതിയായ നമാമി ഗംഗ പദ്ധതി പ്രഖ്യാപിച്ചത്.
നമാമി ഇന്ത്യ പദ്ധതിയുടെ ഭാഗമായി 463.58 കോടി മുതല്‍ മുടക്കില്‍ ഇതിനകം 29 പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കി. ഓരോ ആറ് മാസം കൂടുമ്പോഴും വൃത്തിയാക്കിയ നദികളുടെ ചിത്രങ്ങളും പ്രൊജക്ട് രേഖക്കൊപ്പം സൂക്ഷിക്കും.
Discussion about this post