മുംബൈ: ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ ഗ്രൂപ്പില്‍ ചേരുന്നതിനായി മലയാളി കുടുംബം സിറിയയിലേക്ക് പോയ സംഭവത്തില്‍ വിവാദ ഇസ്ലാമിക് മതപ്രഭാഷകന്‍ സക്കീര്‍ നായ്ക്കിന്റെ ഇസഌമിക് റിസര്‍ച്ച് ഫൗണ്ടേഷ (ഐആര്‍എഫ്) നെതിരേ കുറ്റപത്രം. തീവ്രവാദി സംഘത്തിലേക്ക് കേരളത്തിലെ യുവാക്കളെ ആകര്‍ഷിക്കുന്നതില്‍ സക്കീര്‍ നായിക്കിന്റെ ഐആര്‍എഫും അതിന്റെ മാനേജര്‍ ആര്‍ഷി ഖുറേഷിയും ശക്തമായ സ്വാധീനം ഉണ്ടാക്കിയിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.
പ്രത്യേക കോടതിക്ക് മുമ്പാകെ കഴിഞ്ഞ മാസം അന്വേഷണസംഘം ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ കേരളത്തിലെ ഒരു സ്‌കൂളില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ റഷീദ് എന്നയാളും 2016 ആഗസ്റ്റില്‍ മുംബൈയില്‍ വെച്ച് അറസ്റ്റിലായ ഐആര്‍എഫിന്റെ ഒരു മാനേജറായ ആര്‍ഷി ഖുറേഷിയുമാണെന്ന് ആരോപിച്ചിട്ടുണ്ട്. ഐഎസില്‍ ചേരുന്നതിനായി 2016 ല്‍ ഭാര്യയും മകളുമായി ഇന്ത്യ വിട്ട് സിറിയയിലേക്ക് പോയ അഷ്ഫാഖ് മജീദിന്റെ മാതാവിന്റെ മൊഴിയോട് കൂടിയ കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഖുറേഷിയും റഷീദും ഉള്‍പ്പെടെ നാലു പേര്‍ ചേര്‍ന്ന് മകനെ തീവ്രവാദിയാക്കുന്നു എന്നാരോപിച്ച് മുംബൈയില്‍ ഒരു ലോഡ്ജ് നടത്തുന്ന അഷ്ഫാഖിന്റെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്.
ഐആര്‍എഫിനായി ജോലി ചെയ്യുന്ന ആര്‍ഷിക്ക് ഇസ്ലാമിക തത്വങ്ങളെക്കുറിച്ച് നല്ല ജ്ഞാനം ഉണ്ടെന്ന് പല തവണ മജീദ് കുടുംബത്തോട് പറഞ്ഞിരുന്നതായി മാതാവ് പറഞ്ഞിട്ടുണ്ട്. ഇസ്ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പില്‍ ചേരാന്‍ പോയ തന്റെ സുഹൃത്തുക്കളോട് മജീദ് എപ്പോഴും അര്‍ഷി ഭായ് യോട് കൂടുതല്‍ ഉപദേശം തേടണമെന്ന് പറയുമായിരുന്നെന്നും മജീദിന്റെ മാതാവ് എന്‍ഐഎയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ ഇവര്‍ എപ്പോഴും യോഗത്തിനായി വിളിച്ചിരുന്നത് ദോംഗ്രിയിലെ ഐആര്‍എഫിലേക്ക് ആയിരുന്നു എന്നും പറയുന്നു. ഖുറാന്‍ പഠിക്കാന്‍ ശ്രീലങ്കയിലേക്കുള്ള യാത്രയ്ക്ക് പണം ആരു നല്‍കുമെന്ന് ചോദിച്ചപ്പോള്‍ എല്ലാം അര്‍ഷി ഭായിയാണ് നല്‍കുന്നതെന്നായിരുന്നു മജീദ് മറുപടി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി 27 ന് ഭാര്യയോടും പിഞ്ചു കുഞ്ഞിനോടുമൊപ്പമാണ് ഇയാള്‍ ശ്രീലങ്കയിലേക്ക് പോയത്. രണ്ടു മാസത്തിന് ശേഷം തിരിച്ചു വന്ന ഇയാള്‍ വീട്ടില്‍ നിന്നും പോകരുതെന്ന മാതാവിന്റെ അപേക്ഷ പോലും തള്ളി മെയ് മാസം ഒരു ദിവസം വീടു വിട്ടു പോകുകയും ചെയ്തു. 2016 ജൂണ്‍ 20 മുതലാണ് മറ്റുള്ളവര്‍ കുടുംബത്തോടൊപ്പം ഇന്ത്യ വിടാന്‍ തുടങ്ങിയത്. എല്ലാവരും വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു പോയത്.
എല്ലാവരും ശ്രീലങ്കയ്ക്ക് പോകുകയാണെന്നും ഈദിന് മുമ്പായി തിരിച്ചുവരുമെന്നായിരുന്നു പറഞ്ഞത്. തിരിച്ചു വരുമെന്ന് പറഞ്ഞ് പോയവര്‍ പെരുന്നാളിന് രണ്ടു ദിവസം മുമ്പ് ടെലിഗ്രാം ഡൗണ്‍ലോഡ് ചെയ്യാന്‍ പോയവര്‍ കുടുംബാംഗങ്ങളെ വിളിച്ച് ആവശ്യപ്പെടുക ആയിരുന്നു. പിന്നീട് ഇതിലൂടെ തങ്ങള്‍ ഐഎസില്‍ ചേരുകയാണെന്നും ഇന്ത്യയിലേക്ക് ഇനി ഒരിക്കലും മടങ്ങി വരില്ലെന്നും പറഞ്ഞു. അഷ്ഫാഖ് ഈ സന്ദേശം സഹോദരനും അയച്ചു. ഇതേ തുടര്‍ന്നായിരുന്നു കുടുംബം പോലീസില്‍ ഇവരെ കാണാതായെന്ന് കാണിച്ച് പരാതി നല്‍കിയത്.
Discussion about this post