തിരുവനന്തപുരം ലോ അക്കാദമി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മറ്റ് വിദ്യാര്‍ത്ഥികളെ വേട്ടയാടുന്നതായി പരാതി. മുന്‍ പ്രിന്‍സിപ്പാള്‍ ലഷ്മി നായര്‍ക്കെതിരെ സമരം ചെയ്തവരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തെരഞ്ഞ് പിടിച്ചു മര്‍ദ്ദിക്കുകയാണെന്ന് വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇന്നുണ്ടായ സംഘര്‍ഷത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു
എസ്എഫ്‌ഐ പ്രവര്‍ത്തകരും മറ്റ് വിദ്യാര്‍ത്ഥികളും തമ്മില്‍ മണിക്കൂറുകളോളം ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന ്‌പോലിസ് സ്ഥലത്തെത്തി ലാത്തി വീശി. രണ്ട് ദിവസമായി കോളേജില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലവിലുണ്ട്.
ലഷ്മി നായര്‍ക്കെതിരെ സമരം ചെയ്തവരെ തെരഞ്ഞു പിടിച്ച് തല്ലുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പോലിസും ഇതിന് കൂട്ടു നില്‍ക്കുകയാണെന്നും അവര്‍ പറയുന്നു.
അതേസമയം സദാചാര പോലിസ് ചമഞ്ഞ ചിലര്‍ക്കെതിരെ സംഘടന പ്രതികരിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്ന് എസ്എഫ്‌ഐ ആരോപിക്കുന്നു. ഒറുമിച്ചിരുന്ന വിദ്യാര്‍ത്ഥികളെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നു.
Discussion about this post