തിരുവനന്തപുരത്തെത്തിയ ഇറോ ശര്‍മ്മിളയ്ക്ക് സിപിഐഎം ഓഫിസായ എകെജി സെന്ററില്‍ സ്വീകരണം നല്കി.. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. മണിപ്പൂരിലെ പ്രത്യേക സൈനികാധികാര നിയമമായ അഫ്സ്പ പിന്‍വലിക്കുന്നതിനുളള പോരാട്ടങ്ങള്‍ക്ക് പിന്തുണ തേടിയാണ് ഇറോം ശര്‍മ്മിള തങ്ങളെ കണ്ടതെന്ന് കോടിയേരി വ്യക്തമാക്കി. ഈ വിഷയത്തില്‍ തങ്ങളുടെ പിന്തുണ അവര്‍ക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നുരാവിലെയാണ് പാലക്കാട് നിന്നും ഇറോം ശര്‍മ്മിള തിരുവനന്തപുരത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്, ഭരണപരിഷ്കരണ കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന് എന്നിവരുമായും ഇറോം ശര്‍മ്മിള കൂടിക്കാഴ്ച നടത്തുന്നുണ്ട്.
കോഴിക്കോട് സോളിഡാരിറ്റി സംഘടിപ്പിച്ച ചടങ്ങിലും ഇറോം ശര്‍മ്മിള പങ്കെടുത്തിരുന്നു.
Discussion about this post