വാഷിങ്ടണ്‍: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഈ മാസം 24 ന് അമേരിക്ക സന്ദര്‍ശിക്കും. അമേരിക്കന്‍ സുരക്ഷാ മന്ത്രാലയവുമായി സന്ദര്‍ശനവേളയില്‍ ഉന്നതതല ചര്‍ച്ചകള്‍ നടത്തും.
24ന് വാഷിങ്ടണിലെത്തുന്ന ഡോവല്‍ യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസുമായി പ്രതിരോധമേഖലയില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുമെന്ന് പെന്റഗണ്‍ വക്താവ് അറിയിച്ചു. അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ലഫ്റ്റ. ജന. മക്മാസ്റ്ററിനെയും ഡോവല്‍ കാണുന്നുണ്ട്.
ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുളള ഉന്നത തല കൂടിക്കാഴ്ചകളിലൊന്നാകും മാറ്റിസ് ഡോവല്‍ കൂടിക്കാഴ്ച. ഇന്ത്യ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയാണെന്ന് ഒബാമ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.
Discussion about this post