ശിക്ഷ ഇളവിന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ശുപാര്‍ശ ചെയ്ത പട്ടകയില്‍ ടിപി വധക്കേസ് പ്രതികളും. കൊലക്കെസ് പ്രതികളും, സ്ത്രീ പീഢനക്കേസിലെ പ്രതികളും ഉള്‍പ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ജയില്‍ മോചനത്തിനായി ശുപാര്‍ശ ചെയ്ത പട്ടിക ഗവര്‍ണര്‍ പി സദാശിവം തിരിച്ചയച്ചിരുന്നു.
ജയില്‍ സൂപ്രണ്ടിന് നല്കിയ പട്ടികയുടെ വിശദവിവരങ്ങള്‍ അടങ്ങിയ വിവരാവകാശ രേഖയാണ് വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്.
ടിപി വധക്കേസ് പ്രതികളായ കൊടി സുനി, കെസി രാമചന്ദ്രന് കുഞ്ഞനന്തന് എന്നിവരുംപട്ടികയില് ഇടെപിടിച്ചിരുന്നു. മറ്റ് പ്രതികളായ മനോജ്, സജിത്ത് റഫീഖ്, അനൂപ്, മനോജ് കുമാര്‍, സുനില്‍കുമാര്‍, രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരും ഇളവ് തേടിയുള്ള പട്ടികയില്‍ ഇടംപിടിച്ചു.
കേരളത്തെ ഞെട്ടിച്ച ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെയും പരിഗണിച്ചുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
.മുഹമ്മദ് നിസാമിനെ ജയിലില്‍ പ്രവേശിപ്പിച്ച സമയത്ത് കാപ്പ ചുമത്തിയിരുന്നു. എന്നാല്‍ സ്പെഷ്യല്‍ രെമിഷനുള്ള ലിസ്റ്റ് സമര്‍പ്പിക്കുന്ന സമയത്ത് കാപ്പ ഇല്ലായിരുന്നുവെന്നും മറുപടിയില്‍ പറയുന്നു.
കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്, അപ്രാണി കൃഷ്ണകുമാര്‍ വധക്കേസ് പ്രതി ഓം പ്രകാശ്,കല്ലൂവാതില്‍ക്കല്‍ കേസ് പ്രതികള്‍ എന്നിവര്‍ ശുപാര്‍ശ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് ലഭിച്ച മറുപടി. കല്ലുവാതില്‍ക്കല്‍ മദ്യദുരന്ത കേസിലെ പ്രധാന പ്രതി മണിച്ചനു പുറമെ സഹോദരന് വിനോദും പട്ടികയിലുണ്ട്.
ഇതേ വിഷയത്തില്‍ ആഭ്യന്തര വകുപ്പിന് നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് വിവരങ്ങള്‍ വിവരാവകാശ നിയമം 2005ന്റെ 8 (1)വകുപ്പ് പ്രകാരം മന്ത്രിസഭാ തീരുമാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലന്നായിരുന്നു.ആഭ്യന്തര വകുപ്പിലെ പബ്ള്കി ഇന്‍ഫര്‍മേഷന്‍ നല്‍കിയിരുന്ന മറുപടി.
കലാപങ്ങളില്‍ പ്രതികളായവര്‍ ,വാടക കൊലയാളികള്‍, വയോധികരെ കൊലപ്പെടുത്തിയവര്‍,എന്നിവരെ ശിക്ഷാ ഇളവ് നല്കി മോചിപ്പിക്കാന്‍ പാടില്ലന്ന ചട്ടത്തിന്റെ നഗ്നമായ ലംഘനം ജയില്‍ വകുപ്പിന്റെ ശുപാര്‍ശയില്‍ ഉണ്ടായിരുന്നുവെന്ന വിവാദം ഉയര്‍ന്നിരുന്നു. ഈ ശുപാര്‍ശ പരിശോധിച്ച ആഭ്യന്തര വകുപ്പ് നിസാമിന്റേത് ഉള്‍പ്പെടെ അടുത്ത കാലത്ത് ശിക്ഷിക്കപ്പെട്ട ചില പേരുകള്‍ ഒഴിവാക്കിയശേഷം 1850 പേരുടെ പട്ടിക ഗവര്‍ണര്‍ക്ക് അയച്ചു. ഈ ലിസ്റ്റാണ് കേസിന്റെ വിശദാംശങ്ങള്‍ ആവിശ്യപ്പെട്ട് ഗവര്‍ണര്‍ മടക്കിയത്. പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗം പേരും സുപ്രീം കോടതി നിശ്ചയിച്ച മാനദണ്ഡത്തില്‍പ്പെടുന്നവരല്ലയെന്നു കണ്ടാണ് ഗവര്‍ണര്‍ ശുപാര്‍ശ മടക്കിയത്. വിഷയം നിയമസഭയില്‍ പ്രതിപക്ഷം ശക്തമായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ടിപിവധക്കേസിലെ പ്രതികള്‍ പട്ടികയില്‍ ഇല്ലെന്ന സൂചനയാണ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയത്. ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ പിണറായി വിജയന് ഒഴിഞ്ഞുമാറിയതും വിവാദമായിരുന്നു.
ജീവപര്യന്തം തടവുകാരന്റെ ശിക്ഷ ജീവിതാവസാനം വരെയാണന്ന് നിര്വ്വചിച്ചിട്ടുണ്ടെങ്കിലും 14 വര്‍ഷം വരെ ശിക്ഷ അനുഭവിച്ചാല്‍ ജയിലില്‍ നല്ലനടപ്പാണെങ്കില്‍ അവരെ സര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മോചിപ്പിക്കാവുന്നതാണ്. അവര്‍ക്കു പോലും ഒരു വര്‍ഷംവരെ ഇളവ് നല്‍കാനായിരുന്നു സര്‍ക്കാരിന്റെ ശുപാര്‍ശ.
ടിപി വധക്കേസിലെ പ്രതികള്‍, നിസാം, ഷെറിന്, മണിച്ചന് തുടങ്ങിയവര്‍ ശിക്ഷ ഇളവിനുള്ള പട്ടികയില്‍ ഇടംപിടിച്ചത് ക്രമിനല്‍ കേസിലെ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നതിന്റെ തെളിവാണെന്ന ആരോപണം ഇതോട ശക്തമായി.
Discussion about this post