തിരുവനന്തപുരം: അശ്ലീല സംഭാഷണം പുറത്തുവന്നതിന് പിന്നാലെ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ രാജിസന്നദ്ധത അറിയിച്ചു. പാര്‍ട്ടിക്കും സര്‍ക്കാരിനും ക്ഷീണമുണ്ടാക്കുന്നത് ഒന്നും ചെയ്യില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംഭവം ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. മന്ത്രി എ.കെ ശശീന്ദ്രന്റേതെന്ന് അവകാശപ്പെടുന്ന അശ്ലീല സംഭാഷണം സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്.
സി.പി.എം സംസ്ഥാന സമിതി യോഗത്തിനിടെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന സി.പി.എം നേതാക്കളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയെന്നാണ് സൂചന. വൈകീട്ട് മൂന്നിന് എ.കെ ശശീന്ദ്രന്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന.
Discussion about this post