Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മംഗളം വാര്‍ത്തയും മന്ത്രിയുടെ രാജിയും; ഫോണ്‍ സംഭാഷണത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി വനിതാ മാധ്യമപ്രവര്‍ത്തകര്‍

by Brave India Desk
Mar 30, 2017, 09:27 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: എകെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ലൈംഗീക ഫോണ്‍ സംഭാഷണത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് വനിതാമാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. വിവാദത്തെത്തുടര്‍ന്ന് വനിതാമാധ്യമപ്രവര്‍ത്തകരെ അപമാനിക്കാനുളള ശ്രമം നടക്കുന്നതായും നിവേദനത്തില്‍ പറയുന്നുണ്ട്. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റേതെന്ന പേരില്‍ ലൈംഗിച്ചുവയുള്ള സംഭാഷണം മംഗളം ചാനല്‍ പുറത്തുവിട്ടതിനെത്തുടര്‍ന്ന് മാധ്യമലോകത്ത് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് മംഗളം ചാനല്‍ മന്ത്രിയെ കെണിയില്‍ പെടുത്തുകയായിരുന്നു എന്നും ആരോപണമുണ്ട്.

Stories you may like

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

മാധ്യമപ്രവര്‍ത്തകരെ ചൂഷണം ചെയ്താണ് മംഗളം ടിവി ഹണി ട്രാപ് എന്നറിയപ്പെടുന്ന കുരുക്കില്‍ പെടുത്തിയതാണെന്ന് ദേശാഭിമാനിയും മലയാള മനോരമയും അടക്കമുളള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി പകുതിയോടെയാണ് മംഗളം ടിവി നിയോഗിച്ച മാധ്യമസംഘം അഭിമുഖത്തിനെന്ന പേരില്‍ ശശീന്ദ്രന്റെ അനുവാദം ചോദിക്കുന്നതും പിന്നാലെ കൂടുന്നതും.

ആദ്യഘട്ടത്തില്‍ നടത്തിയ അഭിമുഖം ഒരു മണിക്കൂറോളം നീണ്ടു. രണ്ടുദിവസം കഴിഞ്ഞ് മാധ്യമപ്രവര്‍ത്തക നേരില്‍ കാണാന്‍ അനുമതി തേടി വിളിച്ചു. അന്നാകട്ടെ തന്റെ വീട്ടുകാര്യങ്ങളും പ്രയാസങ്ങളും അടക്കമുളളതാണ് പങ്കുവെച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. തുടര്‍ന്നുളള ദിവസങ്ങളിലും നിരന്തരം വിളിച്ച് മന്ത്രിയുമായുളള സൗഹൃദം ദൃഢമാക്കി. കണ്ണൂരില്‍ നിന്നും നിവേദനം നല്‍കാന്‍ എത്തിയ വീട്ടമ്മയുമായി മന്ത്രി നടത്തിയ ഫോണ്‍ സംഭാഷണം നടത്തിയെന്ന് മംഗളം ടിവി പറയുന്ന ദിവസവും മാധ്യമപ്രവര്‍ത്തക ശശീന്ദ്രനെ വിളിച്ചിരുന്നു. മന്ത്രിയുമായി സംസാരിച്ച മാധ്യമപ്രവര്‍ത്തകയായ യുവതിയെ കൂടാതെ മറ്റ് രണ്ടു മാധ്യമപ്രവര്‍ത്തകരെ കൂടി പ്രമുഖരുമായി ഇത്തരത്തിലുളള ഹണിട്രാപ്പിന് ചാനല്‍ നിയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തിരുവനന്തപുരം കണിയാപുരം സ്വദേശിയായ മാധ്യമപ്രവര്‍ത്തക ഏഴുമാസമായി സ്ഥാപനത്തിന്റെ നിര്‍ദേശപ്രകാരം മന്ത്രിയുടെ ഓഫിസില്‍ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പഴ്‌സണല്‍ സ്റ്റാഫിലുളളവരാണ് യുവതി നിരന്തരം ഓഫിസില്‍ എത്താറുണ്ടായിരുന്നെന്ന കാര്യം സ്ഥിരീകരിച്ചത്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതായെങ്കിലും പൊലീസിന് ഇവരുടെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. പുറത്തുവന്നത് ഒരു ദിവസത്തെ ഫോണ്‍ സംഭാഷണം അല്ലെന്നും വിവിധ ദിവസങ്ങളിലെ സംഭാഷണം എഡിറ്റ് ചെയ്ത് ഒരുമിച്ച് ചേര്‍ക്കുകയായിരുന്നെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

Tags: mangalam newschief ministerpetitiona k sasindranwomen journalist
ShareTweetSendShare

Latest stories from this section

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies