തിരുവനന്തപുരം: എ കെ ശശീന്ദ്രന്റെ ഫോണ്‍ വിളി ആരോപണത്തില്‍ പൊലീസ് അന്വേഷണത്തിന് ധാരണ. സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതിയുടെ അന്വേഷണത്തിലാണ് പൊലീസ് അന്വേഷണത്തിന് തീരുമാനമുണ്ടായത്. ഡല്‍ഹിയിലുള്ള ഡിജിപി ലോകനാഥ് ബെഹ്‌റ തിരുവനന്തപുരത്ത് മടങ്ങിയെത്തിയശേഷം പൊലീസ് അന്വേഷണം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
ഫോണ്‍ വിളി വിവാദത്തില്‍ നേരത്തെ സര്‍ക്കാരിന് പരാതി ലഭിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്ക് ഏതാനും വനിതാ മാധ്യമപ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. കൂടാതെ, സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഡിജിപിയ്ക്കും പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് സമാന്തരമായി പൊലീസ് അന്വേഷണവും നടത്താന്‍ തീരുമാനമായത്. ഐജി മനോജ് എബ്രാഹാമിനായിരിക്കും അന്വേഷണ ചുമതലയെന്നാണ് സൂചന. ഐജി ബി സന്ധ്യ അടക്കമുള്ളവരുടെ പേരുകള്‍ പരിഗണിച്ചിരുന്നെങ്കിലും മനോജ് എബ്രഹാമിനെ അന്വേഷണസംഘത്തിന്റെ ചുമതലയേല്‍പ്പിക്കാനാണ് സര്‍ക്കാരിന് താല്‍പ്പര്യമെന്നാണ് സൂചന.
സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ, ചാനലിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ, വിവാദ ഓഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്തതാണോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും. സംഭവത്തില്‍ ഏതുവിധത്തിലുള്ള അന്വേഷണത്തോടും സഹകരിക്കുമെന്ന് എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post