മലപ്പുറം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റയതിനെ പിന്തുണച്ച് കോണ്‍ഗ്രസ്. ജേക്കബ് തോമസിനെ മാറ്റിയ തീരുമാനത്തെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനാണ് രംഗത്തെത്തിയത്. ജേക്കബ് തോമസ് വിശുദ്ധനോ മാലാഖയോ അല്ലെന്ന് ഹസന്‍ പറഞ്ഞു.
ജിഷ കേസ് അട്ടിമറിക്കാന്‍ വിജലന്‍സ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ശ്രമിച്ചു എന്ന ആരോപണവും ഹസന്‍ ഉയര്‍ത്തി. ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജേക്കബ് തോമസിനോട് നിര്‍ബന്ധിത അവധിയില്‍ പോവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
Discussion about this post