സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷമാകാന്‍ കാരണം ട്രക്ക് സമരമെന്ന വിശദീകരണവുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തി. കരാറെടുത്ത ട്രക്കുകളിലാണ് പണമെത്തിച്ചിരുന്നത്. ട്രക്ക് സമരം ആരംഭിച്ചത് കറന്‍സി വിതരണത്തിന് തിരിച്ചടിയായി. എസ്ബിഐക്ക് നല്കിയ മറുപടിയിലാണ് ആര്‍ബിഐ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.
നോട്ട് പ്രതിസന്ധി മൂലം സംസ്ഥാനത്തെ പെന്ഷന്-ശമ്പള വിതരണം തടസ്സപ്പെട്ടിരുന്നു. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്നലെ മുതലാണ് ട്രഷറികള്‍ വഴിയുള്ള ശമ്പള പെന്ഷന് വിതരണം ആരംഭിച്ചത്. മിക്കയിടത്തും ആവശ്യപ്പെട്ടതിന്റെ മൂന്നില്‍ ഒന്ന് പോലും കറന്‍സി ബാങ്കുകള്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ല.
റിസര്‍വ്വ് ബാങ്ക് കേരളത്തോട് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചിരുന്നു. എന്നാല്‍ ീ വാദം പൂര്‍ണമായി തള്ളുകയാണ് റിസര്‍വ്വ് ബാങ്ക് നല്കുന്ന വിശദീകരണം
Discussion about this post