തിരുവനന്തപുരം: ജിഷ്ണു കേസില്‍ സര്‍ക്കാര്‍ നല്കിയ പരസ്യം വസ്തുതാവിരുദ്ധമെന്നു അമ്മ മഹിജ. ദൃശ്യങ്ങള്‍ സത്യം വിളിച്ചുപറയുന്നുണ്ട്. നീതികിട്ടുംവരെ സമരം തുടരും. പിണറായി വിജയനെ ഇഷ്ടപ്പെടുന്ന കുടുംബത്തിനെതിരെ പരസ്യം നല്‍കിയതില്‍ വേദനയുണ്ട്. തന്നെ വിളിക്കുക പോലും ചെയ്യാതെയാണ് പരസ്യം നല്‍കിയത്. സര്‍ക്കാരിനെതിരേ സംസാരിക്കേണ്ടി വന്നതില്‍ ദുഖമുണ്ടെന്നും അവര്‍ പറഞ്ഞു. പൊലീസിനെ ന്യായീകരിച്ചാണു സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയതെന്നും മഹിജ പറഞ്ഞു.
പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ ഉണ്ടായ പൊലീസ് നടപടി ന്യായീകരിച്ച് മാധ്യമങ്ങളില്‍ പിആര്‍ഡിയുടെ പരസ്യം വന്നതിനോടു പ്രതികരിക്കുകയായിരുന്നു മഹിജ. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കുനേരെ അതിക്രമമുണ്ടായിട്ടില്ലെന്നു പരസ്യം വിശദീകരിക്കുന്നു. പ്രശ്നങ്ങളുണ്ടാക്കിയതു പുറത്തുനിന്നുള്ള സംഘമാണെന്നാണു വാദം.
Discussion about this post