കൊച്ചി: പോലിസ് മേധാവി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിനെ ചോദ്യം ചെയ്ത് ടിപി സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സ്ഥലം മാറ്റം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്ന് രേഖകള്‍ ഹാജരാക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം കൂടുതല്‍ ചോദിക്കുകയായിരുന്നു.
ഈ ആവശ്യം തള്ളിയ കോടതി ഇന്ന് തന്നെ കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു.
കാര്യപ്രാപ്തിയില്ലാത്ത ഉദ്യോഗസ്ഥനായതുകൊണ്ടാണ് സെന്‍കുമാറിനെ മാറ്റിയതെന്നായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. തീരുമാനം ജനങ്ങള്‍ക്ക് പൊലീസില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ കൂടിയാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
അതേസമയം സര്‍ക്കാരിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സെന്‍കുമാറും സുപ്രീംകോടതിയില്‍ സത്യവാംങ്മൂലം സമര്‍പ്പിച്ചിരുന്നു. രാഷ്ട്രീയ പ്രേരിതമായാണ് തന്നെ മാറ്റിയതെന്നാണ് സെന്‍കുമാറിന്റെ ഹര്‍ജി.. ജസ്റ്റിസ് മദന്‍ പി ലോക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Discussion about this post