ഇടുക്കി: കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ കര്‍ശന നിലപാട് എടുത്ത ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ അഭിനന്ദനം. ഫോണില്‍ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
സബ് കളക്ടര്‍ക്ക് സര്‍ക്കാരിന്റെ എല്ലാ വിധ സഹകരണം ഉണ്ടാകുമെന്നും റവന്യു മന്ത്രി ഉറപ്പ് നല്കി.
കയ്യേറ്റം ഒഴിപ്പിക്കാന്‍ ചെന്ന സബ്കളക്ടര്‍ ഉള്‍പ്പടെ ഉള്ളവരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞത് ഇന്നലെ സംഘര്ഷത്തിനിടയാക്കയിരുന്നു. പോലിസ് നോക്കി നില്‍ക്കെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയും ചെയ്തു. മറ്റ് വന്‍കിട കയ്യേറ്റമൊഴിപ്പിക്കാനായിരുന്നു ഉദ്യോഗസ്ഥരെ തടഞ്ഞ സിപിഎം പ്രവര്‍ത്തകരുടെ ആക്രോശം. എന്നാല്‍ കയ്യേറ്റമൊഴുപ്പിക്കാതെ തിരിച്ച് പോകില്ലെന്ന് സബം കളക്ടര്‍ കര്‍ശന നിലപാടെടുത്തു. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വഴങ്ങാതെ വഴിയില്ലെന്നായി. അവര്‍ തന്നെ കയ്യേറ്റം പൊളിച്ച് നില്‍ക്കുകയായിരുന്നു.
സബ് കളക്ടറുടെ നിര്‍ദ്ദേശം അനുസരിക്കാതിരുന്ന പോലിസ് നടപടിയും വിവാദമായിരുന്നു.
Discussion about this post