മൂന്നാറില്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരെ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന് വീണ്ടും. പാര്‍ട്ടി നയങ്ങള്‍ക്കെതിരെ നില്ക്കുന്ന മന്ത്രിയെയും എംഎല്‍എയെയും സിപിഐഎം തിരുത്തണമെന്ന് ഇ. ചന്ദ്രശേഖരന് ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്കിലാണ് മന്ത്രി എം.എം മണിയെയും ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനെയും ലാക്കാക്കിയുളള മന്ത്രിയുടെ പ്രതികരണം. ജനപ്രതിനിധികള്‍ പാര്‍ട്ടി നയങ്ങളില്‍ നിന്നും വ്യതിചലിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും, ആര് പറഞ്ഞാലും മൂന്നാറിലെ നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേവികുളം സബ് കളക്ടര്‍ ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന നിലപാടുകളില്‍ റവന്യൂമന്ത്രി അദ്ദേഹത്തെ നേരിട്ട് വിളിച്ച് നേരത്തെ അഭിനന്ദിച്ചിരുന്നു. സിപിഐയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തിയിരുന്നു.
Discussion about this post