ഡല്‍ഹി: നേഷന്‍ വാണ്ടസ് ടു നൊ എന്ന വാചകം ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കമെന്നു ടൈംസ് നൗ ചാനലിന്റെ മുന്നറിയിപ്പിന് ചുട്ട മറുപടി നല്‍കി അര്‍ണബ് ഗോ സ്വാമി. അര്‍ണബിന്റെ ചര്‍ച്ചാ പരിപാടിയില്‍ നേഷന്‍ വാണ്ട്‌സ് ടു നൊ(Nation Wants to Know) എന്ന വാചകം ഉപയോഗിക്കാന്‍ പാടില്ലെന്നും ഉപയോഗിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാണച്ച് ചാനല്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് മറുപടി.
നോട്ടിസ് കൊണ്ടെന്നും താന്‍ ഭയപ്പെടില്ല, ആ വാചകം ഉപയോഗിക്കുമെന്നും തന്നെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ആയിക്കോളു എന്നും അര്‍ണബ് വെല്ലുവിളിക്കുന്നു. ഈ വാചകം ചാനലിന്റെ സ്വന്തമല്ലെന്നും രാജ്യത്തെ ഏതൊരു പൗരനും അതിന് അവകാശമുണ്ടെന്നും പറയുന്ന അര്‍ണബ് തനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ചാനലിനെ വെല്ലുവിളിക്കുന്നുമുണ്ട്.
തന്റെ പുതിയ ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ കൂടിയാണ് അര്‍ണബ് ഇവിഷയത്തില്‍ വിശദീകരണം നല്‍കിയത്. ഏറെക്കാലം ടൈംസ് നൗ ചാനലിന്റെ മുഖമായി അറിയപ്പെട്ടിരുന്ന അര്‍ണബ് കുറച്ച് മാസങ്ങള്‍ക്കു മുമ്പ് രാജിവെച്ചിരുന്നു.
ഇപ്പോള്‍ റിപ്പബ്ലിക് ടിവി എന്ന പേരില്‍ തുടങ്ങാന്‍ പോകുന്ന ചാനലിന്റെ അണിയറ പ്രവര്‍ത്തനത്തിലാണ്.
[fb_pe url=”https://www.facebook.com/RepublicWorld/videos/1273139462799931/” bottom=”30″]
Discussion about this post