തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനേയും മറ്റു മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പയ്യന്നൂര്‍ റേഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. വി രാമചന്ദ്രനെ എക്‌സൈസ് കമീഷണര്‍ ഋഷിരാജ്‌സിംഗ് സസ്‌പെന്റ് ചെയ്തു. ഗുരുതരമായ ചട്ടലംഘനത്തിന്റെ പേരിലാണ് നടപടി.
ഡ്യൂട്ടി സമയത്ത് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് രാമചന്ദ്രന്‍ ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുതെന്ന് കമ്മീഷണര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.
Discussion about this post