സമരം നടത്തേണ്ടത് സിപിഎം ഓഫിസുകള്‍ക്ക് മുന്നിലെന്ന് ബിജെപി നേതാവ് പി.എസ് ശ്രീധരന്‍ പിള്ള. സിപിഎം ഇന്ന് കയ്യേറ്റക്കാരും, കയ്യേറ്റക്കാരെ പരസ്യമായി പിന്തുണക്കുന്നവരും ആയി തീര്‍ന്നിരിക്കുന്നു. അപകടകരമായ അവസ്ഥയാണിത്. ഇതിനെതിരെ വലിയ സാമൂഹ്യ പ്രതികരണം ഉയര്‍ന്നുവരേണ്ടതുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു പി.എസ് ശ്രീധരന്‍ പിള്ള.
കയ്യേറ്റമൊഴിപ്പിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്ത സിപിഎമ്മും മന്ത്രിമാരും ഭരണഘടന ലംഘനം നടത്താന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കുകയാണെന്നും പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
Discussion about this post