സുഖ്മ: ഛത്തിഗഡിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ 26 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഛത്തിഗഡിലെ സുഖ്മയിലാണ് നക്‌സല്‍ ആക്രമണം നടന്നത്. സംഭവത്തെതുടര്‍ന്ന് മുഖ്യമന്ത്രി അടിയന്തിരയോഗം വിളിച്ചു.
സുക്മ ജില്ലയിലെ ബുര്‍കപല്‍ചിന്താഗുഭ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ബസ്തറില്‍ മാവോയിസ്റ്റ് ആധിപത്യം ഏറ്റവും രൂക്ഷമായ പ്രദേശമാണിത്. സിആര്‍പിഎഫ് 74ാം ബറ്റാലിയനിലെ ജവാന്‍മാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഓഫീസറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്കു മാറ്റി. പ്രദേശത്തേക്ക് കൂടുതല്‍ സിആര്‍പിഎഫ് സംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചതായി മുതിര്‍ന്ന പൊലീസ് ഓഫീസര്‍ അറിയിച്ചു.
Discussion about this post