ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഇന്ത്യന്‍ സൈനിക ക്യാമ്പുകള്‍ക്കു നേരെ വീണ്ടും ഭീകരാക്രമണം. സാംബയിലെ സൈനിക ക്യാമ്പിന് നേരെയാണ് ഭീകരര്‍ ആക്രമമം നടത്തിയത്.ആക്രമണത്തില്‍ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മറ്റൊരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സൈനിക ക്യാമ്പിനു പുറത്തുനിന്നാണ് വെടിവയ്പ്പ് നടക്കുന്നത്. നാലോളം ഭീകരര്‍ ഉണ്ടെന്നാണ് കരുതുന്നത്. ഇവരില്‍ രണ്ടു പേര് ക്യാമ്പിനുള്ളില്‍ പ്രവേശിച്ചിട്ടുണ്ട്. സാംബയിലെ മെസാര്‍ സൈനിക ക്യാമ്പിനു നേരെ ഇന്നു പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഗ്രനേഡുകള്‍ എറിയുകയും വെടിവയ്പ്പു നടത്തുകയും ചെയ്തു. ആക്രമണത്തെത്തുടര്‍ന്ന് ജമ്മു – പത്താന്‍കോട്ട് ദേശീയപാത അടച്ചു.
ഇന്നലെ രാവിലെ കത്വ ജില്ലയില്‍ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്തര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളെയും സൈന്യം വധിച്ചു.
Discussion about this post