തിരുവനന്തപുരം: എം എം മണിയുടേത് നാടന്‍ ശൈലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനെ എതിരാളികള്‍ പര്‍വ്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാദപരാമര്‍ശത്തില്‍ മണിതന്നെ വിശദീകരണം തന്നു. പൊമ്പിളൈ ഒരുമൈയുടേത് രാഷ്ട്രീയ സമരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഎംമണിയുടെ സ്ത്രീത്വത്തിനെതിരായ പരാമര്‍ശവും മൂന്നാറിലെ ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ചതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
കൈയേറ്റം ഒഴിപ്പിക്കല്‍ തടയുന്നതിനുള്ള ഗൂഢശ്രമം നടന്നു. ഇതിന്റെ ഭാഗമായിരുന്നു മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശമെന്നും അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കുറ്റപ്പെടുത്തി. മകന് നഷ് ടപ്പെട്ട അമ്മയെ പോലും മോശമായി പറയുന്ന മണി പ്രാകൃതനാണ്. മണിയുടെ പ്രസംഗം ഒട്ടും അന്തസുള്ളതല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ എത്തിയ ദേവികുളം സബ് കളക് ടറെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞ നടപടി ശരിയല്ലെന്നും 17 ാം തീയതിയിലെ ഒഴിപ്പിക്കല്‍ ശരിയായ നടപടിയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ പല ആരാധനാലയങ്ങളും കൈയേറ്റ ഭൂമിയിലാണിരിക്കുന്നത്.
പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ചത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല. സര്‍ക്കാര്‍ അറിയാതെയാണ് 144 പ്രഖ്യാപിച്ചത്.
കൈയേറ്റവും കുടിയേറ്റവും രണ്ടായി കാണണം. വന്‍കിട കൈയേറ്റം സര്‍ക്കാര്‍ ഒഴിപ്പിക്കും. ജനപിന്തുണയോടെ ഒഴിപ്പിക്കല്‍ നടപടി മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post