തൃശ്ശൂർ :കവറിൽ ബിസ്‌കറ്റിന്റെ എണ്ണത്തിൽ കുറവ് വന്നതിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ബ്രിട്ടാനിയയ്ക്ക് നിർദേശം നൽകി ഉപഭോക്തൃ തർക്ക പരിഹാര കോടതി. തൃശ്ശൂർ വരക്കര സ്വദേശിയായ ജോർജ്ജ് തട്ടിൽ എന്നയാളുടെ പരാതിയിലാണ് നടപടി. പ്രമുഖ ബിസ്‌ക്കറ്റ് കമ്പനിയായ ബ്രിട്ടാനിക്ക് 50000 രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി നിർദ്ദേശം നൽകിയത്.
300 ഗ്രാം ബിസ്‌ക്കറ്റ് പാക്കറ്റിൽ 50 ഗ്രാമിന്റെയാണ് കുറവ് ഉണ്ടായിരുന്നത്. ബ്രിട്ടാനിയയും ബിസ്‌കറ്റ് വിറ്റ കടയുടമയും ചേർന്ന് ഉപഭോക്താവിന് 50000 രൂപ നഷ്ടപരിഹാരം നൽകണം. കേസിനും മറ്റ് ചലവുകൾക്കുമായി 10000 രൂപയും നൽകണമെന്ന് കോടതി വിശദമാക്കിയത് .
2019 ഡിസംബർ ആദ്യ വാരത്തിലാണ് പരാതിക്കാരൻ ബേക്കറിയിൽ നിന്ന് ബിസ്‌കറ്റ് വാങ്ങിയത് .നാൽപത് രൂപ വില നൽകി രണ്ട് ബിസ്‌കറ്റ് പാക്കറ്റാണ് പരാതിക്കാരൻ വാങ്ങിയത് . ഉപഭോക്താവ് പരാതിപ്പെട്ട സമയത്ത് കമ്പനിയുടെ ഭാഗത്ത് നിന്നുള്ള സർവ്വീസിൽ വീഴ്ചയുണ്ടായെന്നും കോടതി നിരീക്ഷിച്ചു
Discussion about this post