തിരുവനന്തപുരം: പൊമ്പിളൈ ഒരുമൈക്കെതിരായ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി എം എം മണിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സിപിഎമ്മില്‍ ധാരണ. അടുത്ത പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നടപടി സംബന്ധിച്ച തീരുമാനമുണ്ടാകും.
പാര്‍ട്ടിയെയും സര്‍ക്കാറിനെയും തുടര്‍ച്ചയായി കുഴപ്പത്തില്‍ ചാടിക്കുന്ന മണിയുടെ വിവാദ പരാമര്‍ശത്തില്‍ നടപടിയെടുക്കണമെന്ന നിലപാടാണ് ഭൂരിപക്ഷം സിപിഎം നേതാക്കള്‍ക്കുമുള്ളത്. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിന്റെ ഭാഗമായിട്ടു കൂടിയാണ് വിഷയം ഇന്ന് സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തത്.
മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ സമരത്തിനെതിരായ മന്ത്രി എം എം മണിയുടെ പ്രസ്താവനയാണ് വിവാദമായത്. മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാര്‍ അവിടെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപാനമായിരുന്നു പരിപാടി. അക്കാലത്ത് കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നതെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
Discussion about this post