അഖിലേഷ് യാദവിന്റെ ഫോട്ടോ പ്രിന്റ് ചെയ്ത സ്ക്കൂള് ബാഗുകള്‍ തുടര്‍ന്നും വിതരണം ചെയ്യാന്‍ ഉത്തരവിട്ട് യോഗി ആദിത്യനാഥ്. ഒരു ലക്ഷത്തോളം സ്ക്കൂള് ബാഗുകളാണ് ഇത്തരത്തില്‍ മുന്‍ സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നത്. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ബാഗുകള്‍ പുതിയ സര്‍ക്കാര്‍ പിന്‍വലിക്കുമോ എന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു.
അഖിലേഷ് യാദവിന്റെ ചിത്രമുള്ള ബാഗുകള്‍ വിതരണം ചെയ്യാനുള്ള യോഗി ആദിത്യനാഥിന്റെ തീരുമാനത്തിനും വലിയ കയ്യടിയാണ് നവമാധ്യമങ്ങളില്‍ ലഭിക്കുന്നത്.
കുട്ടികള്‍ക്ക് നല്‍കാനുള്ള ലാപ്ടോപ് ബാഗുകള്‍ തിടുക്കത്തിലെ അഖിലേഷ് യാദവ് സര്‍ക്കാര്‍ തയ്യാറാക്കുകയായിരുന്നു. 23 ജില്ലകളിലായി ഒരു ലക്ഷത്തോളം ബാഗുകളാണ് വിതരണം ചെയ്യാനായി തയ്യാറാക്കിയിരുന്നത്. 35.000 ബാഗുകള്‍ സര്‍ക്കാര്‍ സ്റ്റോറുകളില്‍ എത്തിച്ചിട്ടുണ്ട്. ഇവ ഉടന്‍ വിതരണം ചെയ്യാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവിട്ടു.
Discussion about this post