ചെന്നൈ: മൂന്നാറിലെ കയ്യേറ്റത്തിനെതിരെ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു. കേസ് അടുത്ത മാസം മൂന്നാം തിയതി പരിഗണിക്കും. കയ്യേറ്റം സംബന്ധിച്ച് വനംവകുപ്പിനും ജില്ലാ ഭരണകൂടത്തിനും ട്രിബ്യൂണല്‍ നോട്ടീസ് അയച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും വനംവകുപ്പിനും മൂന്നാര്‍ ജില്ല കലക്ടര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
മൂന്നാറില്‍ കയ്യേറ്റങ്ങള്‍ പരിസ്ഥിതി നാശത്തിന് കാരണമായിട്ടുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. മൂന്നാറിലെ സംഭവ വികാസങ്ങള്‍ പരിശോധിച്ച ശേഷം ഇടപെടുമെന്ന് കേന്ദ്രസര്‍ക്കാറും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഹരിത ട്രിബ്യൂണല്‍ ഇടപെടലുണ്ടായിരിക്കുന്നത്.
Discussion about this post