ഡല്‍ഹി: സെന്‍കുമാറിന്റെ ഹര്‍ജി സുപ്രിം കോടതിയുടെ ശ്രദ്ധയില്‍ പെടുത്താതെ അഭിഭാഷകരുടെ നീക്കം. രാവിലെ സെന്‍കുമാറിന്റെ അഭിഭാഷകന്‍ ദുഷ്യന്ത് സാല്‍വെയും, ഹാരിസ് ബീരാനും കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിക്കുന്നതിനായി എടുക്കുന്നതിന് തൊട്ട് മുമ്പ് ഇരുവരും പുറത്തിറങ്ങുകയായിരുന്നു. സെന്‍കുമാര്‍ പറഞ്ഞതനുസരിച്ച് എന്നായിരുന്നു അബിഭാഷകരുടെ വിശദീകരണം. ഉച്ചയ്ക്ക് ശേഷം ഹര്‍ജി കോടതിയില്‍ പെടുത്താന്‍ വീണ്ടും അവസരമുണ്ട്. എന്നാല്‍ അത് ഉപയോഗിക്കുമോ എന്ന് വ്യക്തമല്ല
ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നും നിയമന ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്നുമാണ് സെന്‍കുമാറിന്റെ ആവശ്യം.
പോലീസ് മേധാവിയായി തിരികെ നിയമിക്കാന്‍ കഴിഞ്ഞ 24ന് ഉത്തരവ് അന്നേ ദിവസം രാവിലെ 11.30ന് സുപ്രീം കോടതി വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തിയിട്ടും നിയമന ഉത്തരവ് ഇതുവരെ നല്‍കിയിട്ടില്ല. നിയമപരമായ കാര്യമായതിനാല്‍ പരിശോധിച്ച് വേണ്ടത് ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിഷയത്തിലുള്ള പ്രതികരണം. നിലവിലെ പോലിസ് മേധാവിയായി വോകനാഥ് ബെഹ്‌റയെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കിയിരുന്നു. എന്നിട്ടും വേഗത്തില്‍ പുനര്‍നിയമനം നടത്താത്തത് വിവാദമായിട്ടുണ്ട്. കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ സര്‍ക്കാരിനെതിരെ സുപ്രിം കോടതി ഏതെങ്കിലും പരാമര്‍ശം നടത്തിയാല്‍ പോലും അത് എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും വലിയ തിരിച്ചടിയാകും. കഴിഞ്ഞ വര്‍ഷം ജൂണ്‍ 1നാണ് സെന്‍കുമാറിനെ കാലാവധി തീരും മുന്‍പ് സ്ഥാനത്ത് നിന്ന് നീക്കിയത്.
Discussion about this post