ലക്‌നൗ: ഭാര്യമാരുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ എം എം എസ് സൃഷ്ടിച്ച് ബ്ലാക്ക്‌മെയിലിലൂടെ മുത്തലാഖ് നടത്തിയ 30കാരന്റെ നാലാം വിവാഹം തടഞ്ഞ് മുന്‍ഭാര്യമാര്‍. ഉത്തര്‍പ്രദേശിലെ ബെഹ്‌റെയ്ച്ചിലാണ് സംഭവം.
തങ്ങളോരോരുത്തരുടെയും അശ്ലീല എംഎംഎസ് കൈവശം വെച്ച് നടക്കുന്ന മുന്‍ഭര്‍ത്താവ് നാലാമതൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് യുവതികള്‍ പോലീസിനെ സമീപിച്ചത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.
2013-ലാണ് ഡാനിഷ് ആദ്യ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഭാര്യയുടെ അശ്ലീല എംഎംഎസ് ഉണ്ടാക്കിയതിനെ തുടര്‍ന്ന് ഇരുവരും വാക്കേറ്റമുണ്ടായി. പിന്നീട് ഈ എംഎംഎസ് ചൂണ്ടിക്കാട്ടി ഭാര്യയെയും വീട്ടുകാരെയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയും പണം തട്ടുകയും ചെയ്തു. പിന്നീടാണ് ഇയാള്‍ ആദ്യ ഭാര്യയെ മൊഴി ചൊല്ലിയത്. മുത്തലാഖിന് ശേഷം രണ്ടാമത് വിവാഹം ചെയ്യുകയും എംഎംഎസ് ബ്ലാക്ക്‌മെയിലിങ്ങും മുത്തലാഖും ആവര്‍ത്തിക്കുകയുമായിരുന്നു എന്ന് സ്ത്രീകളുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ 2016 ഒക്ടോബര്‍ 24ന് ഇയാള്‍ തന്റെ ബന്ധുവായ 15കാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പിന്നീട് ഇയാള്‍ വിവാഹം കഴിച്ചെങ്കിലും എംഎംഎസ് ഭീഷണി തുടരുകയും മുത്തലാഖ് രീതി ആവര്‍ത്തിക്കുകയും ചെയ്തു. ഏതെങ്കിലും രീതീയിലുള്ള പ്രതിഷേധം ബന്ധുക്കളുടെ ഭാഗത്തു നിന്നുണ്ടാവുകയാണെങ്കില്‍ എംഎംഎസ് വൈറലാക്കുമെന്ന ഭീഷണിയുമുണ്ടായി.
എന്നാല്‍ ഇത്തരം നീചമായ പ്രവൃത്തികള്‍ ചെയ്ത ഇയാള്‍ നാലാമതും വിവാഹത്തിനൊരുങ്ങുകയാണെന്നത് യുവതികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇനിയും ഇരകള്‍ ഉണ്ടാവരുതെന്ന ഉറച്ച് തീരുമാനമാണ് മൂവരെയും പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്.
എ എസ് പി ഓഫീസിലെത്തിയ യുവതികള്‍ തങ്ങളുടെ ദുരനുഭവം വിവരിക്കുകയായിരുന്നു.
ഡാനിഷിനെതിരെ പോക്‌സോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Discussion about this post