മാണിയെ പിന്തുണച്ച സിപിഎമ്മിനെ വെട്ടിലാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2015 നവംബറില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മാണിയുമായി വേദി പങ്കിട്ടത് വിമര്‍ശിച്ച് കോടിയേരിയിട്ട പോസ്റ്റാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ട്രോളിന് വഴിയൊരുക്കുന്നത്. ബിജെപി അഴിമതിക്കാരനുമായി സന്ധി ചെയ്യുന്നുവെന്നായിരുന്നു കോടിയേരിയുടെ വിമര്‍ശനം.
ബാര്‍ക്കോഴക്കേസില്‍ യുവമോര്‍ച്ച സമരം നാടകമെന്ന് ആക്ഷേപിച്ച കോടിയേരി ഇക്കാര്യത്തില്‍ സിപിഎം യുവജനപ്രസ്ഥാനങ്ങളോട് എന്ത് പറയുന്നുവെന്നാണ് വിമര്‍ശകരുടെ ചോദ്യം .
കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മിനോടൊപ്പം ചേര്‍ന്ന് കേരള കോണ്‍ഗ്രസ് എം മാണി വിഭാഗം അധികാരം പിടിച്ചതിനെതിരെ പലഭാഗത്ത് നിിന്ന് വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയരുന്നതിനിടെ കോടിയേരിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് സിപിഎമ്മിന് തിരിച്ചടിയാകുകയാണ്. മാണിക്കെതിരെയുള്ള മറ്റ് നേതാക്കളുടെ പോസ്റ്റുകളും വീണ്ടും ഉയര്‍ന്നു വരുന്നുണ്ട്.
കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്-
മാണി ഗ്രൂപ്പുമായി സഹകരിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ പ്രസ്താവന അഴിമതിയുടെ കാര്യത്തിലുള്ള ബിജെപിയുടെ ഇരട്ടമുഖമാണ് വെളിച്ചത്തൂകൊണ്ടുവരുന്നത്.
സ്ഥാനമാനങ്ങള്‍ക്ക് ഏത് അഴിമതിക്കാരനുമായും ചേരുമെന്നാണ് ബിജെപി പറയുന്നത്. മാണിയുമായി ബിജെപി കേന്ദ്രനേതൃത്വത്തിന് രഹസ്യധാരണയുണ്ട്. അഴിമതി ആരോപണം നേരിടുമ്പോഴും ജിഎസ്ടി ഉന്നതാധികാരസമിതിയുടെ അധ്യക്ഷനായി മാണിയെ നിയമിച്ചത് ഇതിനാലാണ്. രാജിവയ്ക്കുംവരെ മാണിയെ ആ സ്ഥാനത്ത് നിലനിര്‍ത്തി. അരുണ്‍ ജെയ്റ്റ്ലി കേരളത്തിലെത്തി മാണിയുടെ പുസ്തകം പ്രകാശനം ചെയ്തതും ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്. ബാര്‍ കോഴക്കേസില്‍ യുവമോര്‍ച്ച ചെയ്ത സമരം വെറും നാടകം മാത്രമായിരിക്കും. അല്ലെങ്കില്‍ ബിജെപി മോര്‍ച്ചയോട് മാപ്പുപറയണം.
സോളാര്‍ സമരത്തിലും ബിജെപി നേതൃത്വം ഒളിച്ചോടുകയായിരുന്നു. സോളാര്‍ കമീഷനുമുന്നില്‍ തെളിവുനല്കാന് ബിജെപി നേതാവ് തയ്യാറാവാത്തത് അതുകൊണ്ടാണ്. ത്രിപുരയില്‍ കോണ്‍ഗ്രസും ബി ജെ പിയും കൈകോര്‍ക്കുന്ന വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ കേരളത്തിലെ ബി ജെ പി നീക്കങ്ങളില്‍ അസ്വഭാവികതയില്ല.
[fb_pe url=”https://www.facebook.com/KodiyeriB/posts/914712675276249″ bottom=”30″]
Discussion about this post