തിരുവനന്തപുരം: ടി പി സെന്‍കുമാറിന്റെ പുനര്‍നിയമനത്തില്‍ സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയില്‍ പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം. ഇതിന്റെ വല്ല കാര്യമുണ്ടാരുന്നോ എന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. വയറു നിറച്ച് വാങ്ങിക്കൂട്ടിയപ്പോ സമാധാനമായല്ലോയെന്നും ബല്‍റാം പോസ്റ്റില്‍ പറയുന്നു. കോടതി ഫൈന്‍ അടിച്ച 25000 രൂപയിലേക്ക് എന്റെ വക അഞ്ചുരൂപയെന്നുമാണ് ബല്‍റാമിന്റെ പരിഹാസം.
സുപ്രീംകോടതി വിധിയില്‍ വ്യക്തത ആവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് തളളിയത്. സര്‍ക്കാരിന്റെ വാദം പോലും കേള്‍ക്കാതെയാണ് കോടതി ഹര്‍ജി തളളിയത്. കൂടാതെ കോടതി ചെലവായി സര്‍ക്കാര്‍ 25000 രൂപ അടക്കണമെന്നും കോടതി ഉത്തരവിട്ടു. ഡിജിപിയായി പുനര്‍നിയമിക്കണമെന്ന കോടതിവിധി നടപ്പാക്കാത്തതിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
വിധി നടപ്പാക്കിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും സുപ്രീംകോടതി പറഞ്ഞു. തത്കാലം ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
[fb_pe url=”https://www.facebook.com/photo.php?fbid=10154797614729139&set=a.10150384522089139.360857.644674138&type=3&theater” bottom=”30″]
Discussion about this post