തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ പിഴയൊടുക്കാനല്ല സംഭാവന നല്‍കാനാണ് കോടതി പറഞ്ഞതെങ്കില്‍ മുഖ്യമന്ത്രി സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കണമെന്നും കേരളത്തിലെ ജനങ്ങളുടെ തുകകൊണ്ട കൊടുക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റേത് വീണിടത്തുകിടന്ന ഉരുളുക മാത്രമല്ല അപമാനഭാരം കൊണ്ട് ഓരോ വ്യക്തിയുടെയും തല താഴുന്ന സംഭവമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ അഭിഭാഷകന്‍ മാപ്പപേക്ഷ നല്‍കിയെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞകാര്യം വായിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് സഭയില്‍ പറഞ്ഞു. മുഖ്യമന്ത്രി ഇത് അംഗീകരിച്ചില്ല. സര്‍ക്കാരിന് കോടതിയില്‍ നിന്ന് ഒരു തിരിച്ചടിയും നേരിട്ടിട്ടില്ല എന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രി നിയമസഭയില്‍ ശ്രമിച്ചത്. ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നതിന് മുമ്പാണ് മുഖ്യമന്ത്രി സഭയില്‍ പ്രസ്താവന നല്‍കിയത്. ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലവും മുഖ്യമന്ത്രിയുടെ പ്രസ്താവനയും രണ്ടാണ്.
Discussion about this post