തിരുവനന്തപുരം: കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കാൻ സി.പി.എമ്മും ബി.ജെ.പിയും ആയുധം താഴെ വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകമുണ്ടായത് അപലപനീയമാണ്, അവിടെ നടത്തിയ സമാധാന ശ്രമങ്ങള്‍ ആത്മാര്‍ഥതയോടെയല്ലെന്നാണ് ഇത് കാണിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകമുണ്ടായിരിക്കുന്നത്. അവിടെ നടത്തിയ സമാധാന ശ്രമങ്ങൾക്ക് ആത്മാർത്ഥതയില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. പുറത്ത് സമാധാനം പ്രസംഗിക്കുകയും ഉള്ളിൽ ആയുധത്തിന് മൂർച്ച കൂട്ടുകയുമാണ് ഇരു പാർട്ടികളും ചെയ്യുന്നത്. ഒരു വർഷത്തിനിടയിൽ കണ്ണൂരിൽ എട്ടു രാഷ്ട്രീയ കൊലപാതകങ്ങളാണുണ്ടായത്. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന കക്ഷികളുടേയും അറിവോടെയാണ് ഈ അരുംകൊലകൾ നടക്കുന്നത് എന്നത് ദൗർഭാഗ്യകരമാണ്. സമാധാനം നിലനിർത്താൻ ബാദ്ധ്യതയുള്ള ഇരു പാർട്ടികളും ചേർന്ന് കേരളത്തിൽ ക്രമസമാധാന നില തകർക്കുകയാണ്. ഇനിയെങ്കിലും ഈ ചോരക്കളി അവസാനിപ്പിക്കാനുള്ള വിവേകം ഇരു കക്ഷികളുടെയും നേതൃത്വം കാണിക്കണം. കൊലപാകതകങ്ങൾ അവസാനിപ്പിക്കാനുള്ള ആത്മാർത്ഥമായ ശ്രമം ആരംഭിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Discussion about this post