ആസാം: എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തെ ഏറ്റവും നീളമേറിയ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ആസാമില്‍ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. ബ്രഹ്മപുത്ര നദിക്ക് കുറുകെ നിര്‍മിച്ച പാലം മെയ് 26നാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. 9.15 കിലോമീറ്റര്‍ ദൂരമുള്ള ദോള സാദിയ പാലമാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്.
60 ടണ്‍ ഭാരമുള്ള യുദ്ധ ടാങ്കുകള്‍ വഹിക്കാന്‍ ശേഷിയുളള പാലമാണ് ഇത്. മുംബൈയിലെ ബാന്ദ്ര വര്‍ളി പാലത്തേക്കാള്‍ 3.55 കിലോമീറ്റര്‍ ദൂരക്കൂടുതലുളള പാലം രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലമാണ്.
ചൈനയുടെ അതിര്‍ത്തിയില്‍ വരുന്ന പാലം രാജ്യത്തിന്റെ സൈനിക നീക്കങ്ങള്‍ക്ക് സഹായകമാകുന്നതാണ്. മാത്രമല്ല പുതിയ പാലം അരുണാചല്‍ പ്രദേശിലെയും, ആസാമിലെയും ജനങ്ങളുടെ യാത്ര തടസ്സങ്ങള്‍ക്കുള്ള പരിഹാരം കൂടിയാകുമെന്നും ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. പാലം സാധാരണ ജനങ്ങള്‍ക്കും, സൈനിക നീക്കത്തിനും ഒരുപോലെ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
950 കോടി രൂപയോളമാണ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവിട്ടത്. 2011-ലാണ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. 2014-ല്‍ മോദി അധികാരത്തിലെത്തിയതിന് ശേഷമാണ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്നത്.
ആസാമിന്റെയും അരുണാചല്‍ പ്രദേശിന്റെയും അടുത്തായാണ് പാലം സ്ഥിതി ചെയ്യുന്നത്. മാത്രമല്ല പുതിയ പാലം വരുന്നതോടെ ആസാമിനും അരുണാചല്‍ പ്രദേശിനും ഇടക്കുള്ള യാത്രാദൂരം നാല് മണിക്കൂറായി കുറയുകയും ചെയ്യും. ആസാം സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പാലത്തിന്റെ നിര്‍മാണം.
Discussion about this post