തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി ലാ കോളേജ് വളപ്പിലുള്ള ആറര ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കാനുള്ള നീക്കം പാളുന്നു. ഭൂമി ഏറ്റെടുക്കാമെന്ന് റവന്യൂ വകുപ്പ് സര്‍ക്കാരിനോട് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ഇതുവരെ നടപടിക്രമങ്ങള്‍ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. കോളേജിലെ ഭൂമി മാനേജ്മെന്റ് അനധികൃതമായാണ് കൈവശം വച്ചിരുന്നതെന്നാണ് റവന്യൂ വകുപ്പു കണ്ടെത്തിയെങ്കിലും പുതിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലോ അക്കാദമിയ്ക്ക് അനുകൂലമാണ്.
രജിസ്ട്രേഷന് ഐ.ജി നടത്തിയ അന്വേഷണത്തില്‍ ലോ അക്കാദമിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്. രേഖകള്‍ തിരുത്തിയാണ് ഭൂമി, മാനേജ്മെന്റ് കൈവശം വച്ചിരിക്കുന്ന എന്ന റവന്യൂ വകുപ്പ് കണ്ടെത്തല്‍ ഐജിയുടെ റിപ്പോര്ട്ട്തള്ളുന്നു. രേഖകള്‍ തിരുത്തിയിട്ടില്ലെന്നാണ് രജിസ്ട്രേഷന് ഐ.ജി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയെങ്കിലും അദ്ദേഹം ഇതുവരെ അത് റവന്യൂ വകുപ്പിന് കൈമാറിയിട്ടില്ല.
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നിയമോപേദേശം തേടിയിരുന്നു. എന്നാല്‍, രണ്ടര മാസമായിട്ടും നിയമോപദേശം ലഭിച്ചിട്ടില്ല. ഇതില്‍ റവന്യൂ വകുപ്പിന് അതൃപ്തിയുണ്ട്.
അക്കാദമിക്ക് ഭൂമി കൈമാറിയപ്പോള്‍ നിഷ്കര്‍ഷിച്ചിരുന്ന വ്യവസ്ഥകള്‍ ലംഘിച്ച് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെയും ഭൂമി ഉപയോഗിച്ചതായാണ് റവന്യൂ വകുപ്പ് നേരത്തെ കണ്ടെത്തിയത്. കാമ്പസിന് പുറത്ത്, അക്കാദമിക്ക് അനുവദിച്ച ഭൂമിയില്‍ തന്നെയുള്ള 10 സെന്റില്‍ ഇരുനില കെട്ടിടം നിര്‍മ്മിച്ചത് വ്യവസ്ഥകള്‍ ലംഘിച്ചു കൊണ്ടായിരുന്നു. 11.49 ഏക്കര്‍ ഭൂമിയാണ് പതിച്ച് നല്‍കിയതെങ്കിലും റീസര്‍വേയില്‍ നാല് സെന്റ് കൂടിയതായും സര്‍വേയില്‍ കണ്ടെത്തിയിരുന്നു.
Discussion about this post