തിരുവനന്തപുരം: ജനകീയ സമരങ്ങൾ പോലീസിനെ ഉപയോഗിച്ചു സർക്കാർ അടിച്ചൊതുക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ. സ്വാശ്രയ മെഡിക്കൽ പി.ജി കോഴ്സുകളിലെ ഫീസ് വർധനയിൽ പ്രതിഷേധിച്ച് കെഎസ്യു ചൊവ്വാഴ്ച നടത്തിയ നിയമസഭാ മാർച്ചിൽ പരിക്കേറ്റ പ്രവർത്തകർക്ക് ചികിത്സ നിഷേധിച്ചത് സർക്കാരിന്‍റെ അറിവോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെപിസിസി വൈസ് പ്രസിഡന്‍റ് എ.കെ. മണിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ കെപിസിസി വിശാല എക്സിക്യുട്ടീവ് യോഗത്തിൽ തീരുമാനിച്ചതായി ഹസൻ അറിയിച്ചു. മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ വിഷയത്തിൽ പാർട്ടി വിരുദ്ധ നിലപാടെടുത്തതിനാണ് നടപടി.
Discussion about this post