ഇസ്ലാമാബാദ്: കുല്ഭൂഷണ് യാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാക്കിസ്ഥാന്. കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് അന്താരാഷ്ട്ര കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ വിധി അംഗീകരിക്കില്ലെന്നും ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നുമാണ് പാക്കിസ്ഥാന്റെ വാദം.
ഇന്ത്യ യഥാര്‍ഥ മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും പാക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയ പ്രതികരിച്ചു.
നേരത്തെ അന്താരാഷ്ട്ര കോടതിക്ക് കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന പാക്കിസ്ഥാന്റെ വാദം തള്ളിയ കോടതി വിഷയത്തില്‍ പാക്കിസ്ഥാന് മുന്‍വിധിയോടെയാണ് പെരുമാറിയതെന്നും നിരീക്ഷിച്ചിരുന്നു.
Discussion about this post