തിരുവനന്തപുരം : നിയമസഭാ സമ്മേളനം ചേര്‍ന്ന ഇന്ന് പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭാ സമ്മേളനം വെട്ടിച്ചുരുക്കി. ബഹളത്തെത്തുടര്‍ന്ന് ചര്‍ച്ച കൂടാതെ മുഖ്യമന്ത്രി ധനവിനിയോഗ ബില്ലും ,വോട്ട് ഓണ്‍ അക്കൗണ്ടും പാസാക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.ചോദ്യോത്തര വേളയും ,ശൂന്യവേഷയും റദ്ദാക്കി നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി. ഏപ്രില്‍ ഒമ്പത് വരെയായിരുന്നു സഭ നിശ്ചയിച്ചിരുന്നത്.
സഭാ നടപടികള്‍ ആരംഭിച്ചപ്പോളുണ്ടായ ബഹളത്തെത്തുടര്‍ന്ന് നടപടികള്‍ തുടര്‍ന്നു കൊണ്ടുപോകാനാകാത്ത സാഹചര്യത്തില്‍ സുപ്രധാന രേഖകള്‍ സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ സ്പീക്കര്‍ക്ക് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി.തുടര്‍ന്നാണ് ധനവിനിയോഗ ബില്ലും ,വോട്ട് ഓണ്‍ അക്കൗമ്ടും പാസാക്കിയത്.
ബജറ്റ് അവതരണ ദിവസം വനിതാ എംഎല്‍എമാര്‍ക്കെതിരെ ആക്രമമുണ്ടാക്കിയ സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്.തുടര്‍ന്ന് ചോദ്യോത്തര വേള കഴിഞ്ഞ് അടിയന്തിര പ്രമേയം പാസാക്കാന്‍ തീരുമാനിച്ചെങ്കിലും സ്പീക്കര്‍ ഇതിന് അനുമതി നല്‍കിയില്ല. തുടര്‍ന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി .
എന്നാല്‍ ബജറ്റ് അവതരണ ദിവസത്തെ വീഡിയോ ഒരുമിച്ചിരുന്ന് കണ്ടതിന് ശേഷം നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണ പക്ഷം തെറ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വനിതാ എംഎല്‍എമാരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബജറ്റ് വീണ്ടും അവതരിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.പ്രതിപക്ഷത്തിന്റ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വന്നപ്പോളാണ് സഭ വീണ്ടും പ്രക്ഷുബ്ധമായത്.
Discussion about this post