കൊച്ചി: ബാര്‍ക്കോഴക്കേസില്‍ കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ എം മാണിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍.
ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മൊഴികളില്‍ വൈരുദ്ധ്യം വന്നതെങ്ങനെയെന്നും സര്‍ക്കാര്‍ ചോദ്യം ഉന്നയിച്ചു. ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസിന്റെ തുടരന്വേഷണം പുരോഗമിക്കുകയാണ്. ഫോണ്‍സംഭാഷണങ്ങളുടെ ഫോറന്‍സിക് പരിശോധനയും നടന്നു വരികയാണ്. ബാറുടമകളുടെ രണ്ട് പരാതികള്‍ അന്വേഷിക്കാനുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
തെളിവുകളുണ്ടെങ്കിലേ കേസ് നിലനില്‍ക്കൂവെന്നും, ഫോണ്‍രേഖകള്‍ മാത്രം ആസ്പദമാക്കി കേസ് തുടരാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മൂന്നാഴ്ചത്തെ സാവകാശം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post