ഡല്‍ഹി: നയതന്ത്രതലത്തില്‍ മികച്ച സേവനം കാഴ്ച വച്ച അജിത് ഡോവിലിന് മുന്നിലുള്ള ഇപ്പോഴത്തെ വെല്ലുവിളി ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള ദൗത്യമാണ്. കാലങ്ങളായി തുടരുന്ന തര്‍ക്കം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളിലേയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച
ആരംഭിച്ചു. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ വ്യക്തത വരുത്തുന്നതിലാണ് ചര്‍ച്ച കേന്ദ്രീകരിക്കുന്നത്. അരുണാചല്‍ പ്രദേശിലെയും കശ്മീരിലെയും പല ഭാഗങ്ങളിലും ചൈന അതിര്‍ത്തി ലംഘിക്കുന്നുവെന്ന് ഇന്ത്യ അന്താരാഷ്ട്ര വേദികളില്‍ പരാതിപ്പെട്ടിട്ടുണ്ട്.
.ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവലാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുന്നത്.
നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി സംബന്ധിച്ച ചര്‍ച്ച നടത്തുന്നത്. ചൈനിസ് പ്രസിഡണ്ട് ഷി ജിന്‍പിംഗ് ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില് ചൈനയുടെ ഭാഗത്ത് നിന്ന് കാര്യമായ മുന്നോട്ട് പോക്ക് ഉണ്ടായിരുന്നില്ല.
ഒരു മേശയ്ക്ക് ഇരുവശത്ത് ഇരുരാജ്യങ്ങളും ഇരിയ്ക്കുന്നത് തര്‍ക്ക പരിഹാരത്തിനുള്ള ആദ്യചുവച് വെയ്പായാണ് വിലയിരുത്തുന്നത്. അജിത് ഡോവലിന്‍െ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം കാണാന്‍ സഹായകരമാകുമെന്ന പ്രതിക്ഷയാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.
അതിര്‍ത്തി വിഷയത്തില്‍ ഇരുരാജ്യങ്ങളും പതിനേഴ് തവണ ചര്‍ച്ച നടത്തിയിരുന്നു.
Discussion about this post