തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ സമരം നടത്താനെത്തിയ യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും സംഘര്‍ഷം. സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനത്തിന് ശേഷമാണ് വീണ്ടും സംഘര്‍ഷമുണ്ടായത്.
സെക്രട്ടേറിയേറ്റിലെ സമര ഗേറ്റ് കേന്ദ്രീകരിച്ച് സമരം നടത്താനാണ് ഇരു സംഘടനകളും ഇന്നലെ രാത്രിയോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തിയത്. സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പോലീസ് ഇവരെ രണ്ട് ഭാഗത്തേക്ക് ബാരിക്കേഡ് വെച്ച് തിരിച്ചിരുന്നു.
എന്നാല്‍, ഇന്ന് രാവിലെ പരസ്പരം എതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം കുപ്പിയും വടികളും വലിച്ചറിഞ്ഞു. കല്ലേറുമുണ്ടായി. നേതാക്കള്‍ ഇടപെട്ട് ഇരു പ്രവര്‍ത്തകരെയും സമാധാനിപ്പിച്ചിരുന്നുവെങ്കിലും ഇരുവരും വീണ്ടും സംഘര്‍ഷത്തിലേക്ക് പോയി.
പോലീസ് രണ്ടുകൂട്ടര്‍ക്കുമിടയില്‍ നിന്ന് സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.
സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് ബിജെപിയുടെ കൊടി കത്തിച്ചു.
യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരുടെയും യുവമോര്‍ച്ചയുടെയും മാര്‍ച്ചും റാലിയും ഇങ്ങോട്ട് വരുന്നുണ്ട്. ഇത് കൂടുതല്‍ സംഘര്‍ഷമുണ്ടാക്കിയേക്കും എന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് പോലീസ്.
Discussion about this post